ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
അറിയിപ്പ്

July 25, 2026

വള്ളത്തോൾ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് അഭിമുഖം 2026 ആഗസ്റ്റ് 1-ന് രാവിലെ 11.00 മണിക്ക് കുടുംബാരോഗ്യ കേന്ദ്രം, വള്ളത്തോൾ നഗറിൽ നടത്തുന്നതാണ്.
യോഗ്യത:
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള B.Sc. MLT അല്ലെങ്കിൽ DME അംഗീകരിച്ച DMLT (Direct).
സാധുവായ കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
Kerala State Council for Clinical Establishments-ൽ എംപാനൽ ചെയ്ത ലബോറട്ടറിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 45 വയസ്സ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ (Self-attested) പകർപ്പുകളും, ബയോഡാറ്റയും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
മെഡിക്കൽ ഓഫീസർ
കുടുംബാരോഗ്യ കേന്ദ്രം, വള്ളത്തോൾ നഗർ