ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഓപ്പറേഷന്‍ തൂഫാര്‍ 2.0 മെഗാ ക്യാമ്പയിന്‍

വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന "ഓപ്പറേഷൻ തൂഫാൻ 2.0 ദി നാർക്കോ ഹണ്ട് - മെഗാ ക്യാമ്പയിൻ " ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന്   28.09.2026 ന് കാലത്ത് 11 മണിക്ക് വള്ളത്തോള്‍നഗര്‍ഗ്രാമപഞ്ചായത്ത്ഓഫീസിലെ ഷീലോഡ്ജ്-കുടുംബശ്രീ പരിശീലനകേന്ദ്രത്തില്‍ വെച്ച് സംഘടിപ്പിച്ചു.വള്ളത്തോള്‍നഗര്‍ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.നിഷരമേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സ്മിത.ടി. അവര്‍കള്‍ ഉദ്ഘാടനകര്‍മം നിര്‍വ്വഹിച്ചു. ബഹു. വൈസ്. പ്രസിഡന്റ്   ശ്രീ. അബ്ദുൾ ലത്തീഫ്. വി.കെ.  അവര്‍കള്‍ അധ്യക്ഷത വഹിച്ചു. ശ്രീ. രതീഷ്. പി (Preventive officer (gr) Excise Range office Wadakkanchery) , ശ്രീ. സതീഷ്കുമാർ. എം.എസ്. (Sub inspector of police Cheruthuruthy PS)  എന്നിവര്‍ ചേര്‍ന്നാണ്  ബോധവൽക്കരണ ക്ലാസ്സ് നയിച്ചത്. ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുന്നതിനും, നമ്മുടെ കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുമായി സംഘടിപ്പിച്ച ഈ ക്യാമ്പയിനിൽ  ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ,പഞ്ചായത്ത് പരിധിയിലുള്ള എല്ലാ സ്കൂളുകളിലേയും  അധ്യാപകര്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ (തൂഫാന്‍ വളണ്ടിയേഴ്സ്), ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ/അംഗങ്ങൾ, ഹരിതകര്‍മസേനാംഗങ്ങള്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍മാരായ അബ്ദുൾ റഹ്മാൻ സി.എം. (വാർഡ് 1 - പള്ളം) , ജയകുമാർ പി.എം. (വാർഡ് 2 - പുതുശ്ശേരി മണപ്പാടി)  ,സൽമ പി.എ. (വാർഡ് 4 - ചെറുതുരുത്തി ടൗൺ),  വി.ആർ. അനൂപ് (വാർഡ് 5 - മേച്ചേരി) , സുചിത്ര യു. (വാർഡ് 6 - ഒൻപതാംമൈൽ)  ,അബ്ദുൾ കബീർ പി.എ. (വാർഡ് 7 - കലാമണ്ഡലം) , പ്രീത പി. (വാർഡ് 9 - വെട്ടിക്കാട്ടിരി സ്കൂൾ)  ,ജാഫർ വി.എം. (വാർഡ് 10 - താഴപ്ര)  , ഷംന പി.എ. (വാർഡ് 11 - നമ്പുള്ളിപ്പറമ്പ്)   ,ശ്രുതി കെ.എസ്. (വാർഡ് 12 - ഇരട്ടക്കുളം)  , അനിൽകുമാർ പി.എൻ. (വാർഡ് 13 - ചെറുതുരുത്തി സ്കൂൾ)  , ഹഫ്സത്ത് സി.എച്ച്. (വാർഡ് 14 - ചേലയ്ക്കൽ)  , മണികണ്ഠൻ സി.ആർ. (വാർഡ് 15 - പുതുശ്ശേരി സ്കൂൾ) , ഷീജ ടി. (വാർഡ് 16 - നെടുമ്പുര)  , നാരായണൻ സി.പി. (വാർഡ് 18 - പള്ളിക്കൽ) എന്നിവര്‍  ആശംസകള്‍  അറിയിച്ചു സംസാരിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിച്ചു 

1ഓപ്പറേഷന്‍ തൂഫാര്‍ 2.0 മെഗാ ക്യാമ്പയിന്‍2

3

 

45678

ഓപ്പറേഷന്‍ തൂഫാര്‍ 2.0 മെഗാ ക്യാമ്പയിന്‍